27.5 C
Kollam
Friday 18th September, 2026 | 11:42:39 PM
Home News Breaking News സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

കോട്ടയം.പിറവത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

കക്കാട് സ്വദേശി അരുൺ (31) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പിറവം സ്നേഹഭവൻ റോഡിലാണ് സംഭവം

അടുത്ത സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിൽ കലാശിച്ചത്. അരുണിന് 70% പൊള്ളലേറ്റിരുന്നു. മുഖ്യപ്രതി ജിഷ്ണുവും പൊള്ളലേറ്റ് ചികിത്സയിലാണ്. മൂന്നു പ്രതികളെ പിറവം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കൊലപാതകശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നിവ പ്രകാരമാണ് കേസ്. അരുൺ മരിച്ചതോടെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും

LEAVE A REPLY

Please enter your comment!
Please enter your name here