തിരുവനന്തപുരം: പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായും 250 പേർ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിലുള്ള ഉദ്യോഗസ്‌ഥരാണ് പട്ടികയിൽ കൂടുതലുള്ളത്. വൻ അഴിമതിക്കാർ ഓരോരുത്തരായി പിടിയിലാകുന്നുണ്ട്. അഴിമതിക്കാർ പണം വാങ്ങുന്ന ശൈലി മാറ്റി. ഡിജിലറ്റായിട്ടാണ് ഇപ്പോൾ അഴിമതിക്കാർ കൈക്കൂലി വാങ്ങുന്നത്.വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരിൽ നിന്നും പണം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്കാർ ഇടപാടുകൾ എല്ലാം നടത്തുന്നത് ബിനാമി ഇടപാടുകളാണ്. എഐ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുമെന്നും ഫയൽ കൈമാറ്റം വരെ പരിശോധിക്കുമെന്നും മനോജ് എബ്രഹാം വിശദമാക്കി. അസ്വാഭാവിക കണ്ടാൽ നിരീക്ഷണം ശക്തമാക്കുമെന്നും മനോജ് എബ്രഹാം ഉറപ്പ് നൽകുന്നത്.
പ്രോജക്‌ട്റ്റ് സീറോയിൽ കുടുങ്ങിയത് 141 ഉദ്യോഗസ്ഥരാണ്. പരിശോധനയും നടപടിയും കർശന മാക്കിയതോടെ അഴിമതി ഒരു പരിധി വരെ തടയാനായി എന്നാണ് വിജിലൻസ് പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാവുമെന്ന് വിജിലൻസ് മേധാവി പറയുന്നു.
അഴിമതിക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനായി പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് പ്രൊജക്റ്റ് സീറോ…കഴിഞ്ഞ അഞ്ചുമാസം കാലയളവിൽ
59 വിജിലൻസ് കേസുകളാണ് പുതുതായി രജിസ്റ്റർ ചെയ്തത്.
അതിൽ141 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈക്കൂലി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടാൻ
നടത്തിയ ട്രാപ്പ് ഓപ്പറേഷനുകളിലൂടെ
ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെടെ 17 പേരാണ് പിടിയിലായത്.
രജിസ്റ്റർ ചെയ്തത് 14 കേസുകളും .
വിവിധ അഴിമതി, ക്രമക്കേട് ആരോപണങ്ങൾ സംബന്ധിച്ച് 20 വിജിലൻസ് അന്വേഷണങ്ങളും
84 പ്രാഥമിക അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. പ്രമാദമായ പല കേസുകളും ഈ കൂട്ടത്തിലുണ്ട്.
നേതാക്കളുടെ വലിപ്പമോ ഉദ്യോഗസ്ഥരുടെ പദവിയോ നോക്കാതെയാണ് അന്വേഷണം.
കേസുകൾ രജിസ്റ്റർ ചെയ്യുന്നതോടൊപ്പം, പ്രതികൾക്ക് നിയമാനുസൃതമായ ശിക്ഷ ഉറപ്പാക്കുനും കഴിഞ്ഞിട്ടുണ്ടന്ന് കണക്കുകൾ പറയുന്നു.
വിവിധ വിജിലൻസ് കോടതികളിൽ വിചാരണയിലുണ്ടായിരുന്ന 16 വിജിലൻസ് കേസുകളിലെ 22 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും വിജിലൻസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ
ശിക്ഷാനിരക്ക് ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്താകെ 420 മിന്നൽ പരിശോധനകൾ ഇതുവരെ വിജിലൻസ് നടത്തിട്ടുണ്ട്. ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ഉണ്ടാകും എന്ന് വിജിലന്‍സ് മേധാവി വ്യക്തമാക്കുന്നു.





































