27.6 C
Kollam
Friday 2nd October, 2026 | 08:40:09 PM
Home News Breaking News കൂത്തുപറമ്പ് കോൺഗ്രസ് ഓഫീസ് ആക്രമണം, നാല് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ

കൂത്തുപറമ്പ് കോൺഗ്രസ് ഓഫീസ് ആക്രമണം, നാല് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ

Advertisement

കണ്ണൂർ. കൂത്തുപറമ്പ് കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൂത്തുപറമ്പ് നഗരസഭ ഓഫീസിന് സമീപമുള്ള ഇന്ദിര ഭവന് നേരെ ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. ഓഫീസിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ബോർഡ് നശിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ കൂത്തുപറമ്പിൽ റോഡ് ഉപരോധിച്ചിരുന്നു. ഉപരോധത്തിൽ പങ്കെടുത്തവർ തന്നെയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സിസി ടിവി ദൃശ്യങ്ങളിൽ ഓഫീസിന് നേരെ കല്ലെറിയുന്നത് കാണാം.

ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഇന്നലെ കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാട്യം സ്വദേശികളായ സി ആദർശ്, സി അക്ഷയ്, മാങ്ങാട്ടിടം സ്വദേശികളായ എം കെ ഷിമിത്ത്, കെ ഷിവിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് കൂത്തുപറമ്പ് സബ്ജയിലിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here