തൃശൂർ. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി അനിൽകുമാറിനെ പരിഗണിക്കുന്നതിൽ ഹൈക്കമാഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. ആറു മാസം പോലും തികയാതെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ശരിയല്ല. എ പി അനിൽകുമാറിനെ പരിഗണിക്കുന്നതിൽ കെ മുരളീധരനും അതൃപ്തി പരസ്യമാക്കി. കെപിസിസി പ്രസിഡൻ്റാകാനുള്ള ആഗ്രഹം കൊടിക്കുന്നിൽ സുരേഷ് എംപിയും തുറന്നു പറഞ്ഞു.
എ പി അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കി പാർട്ടി സംവിധാനം കൈപ്പിടിയിലാക്കാനുള്ള കെസി പക്ഷത്തിൻ്റെ നീക്കത്തിനാണ് മുഖ്യമന്ത്രി വിഡി സതീശൻ തടയിടാൻ ശ്രമിക്കുന്നത്. മന്ത്രിസഭാംഗമായ എ പി അനിൽകുമാറിനെ ഒരു കാരണവശാലും കെപിസിസി പ്രസിഡൻ്റാക്കരുതെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെ മുരളീധരനും. ആറുമാസം തികയും മുമ്പ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുമെന്ന വാദമുയർത്തിയാണ് മുഖ്യമന്ത്രി ഹൈക്കമാൻഡിൽ ചെക്കു വച്ചത്. എന്തുകൊണ്ടും പ്രസിഡൻ്റാകാൻ അർഹൻ കൊടിക്കുന്നിൽ സുരേഷാണെന്നും VD സതീശൻ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എപി അനിൽകുമാറിനെതിരെ നടത്തിയ പ്രതികരണം ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതായി കെ മുരളീധരന്റെയും പ്രതികരണം.
കെപിസിസി പ്രസിഡണ്ട് ആകാനുള്ള ആഗ്രഹം കൊടിക്കുന്നിൽ സുരേഷ് തുറന്ന് പറഞ്ഞതും ചർച്ചകളിൽ മേൽക്കൈനേടാൻ തന്നെ.
പ്രസിഡൻറ് ആരാകണമെന്നും, എപ്പോൾ വേണമെന്ന് തീരുമാനിക്കേണ്ടതും ഹൈക്കമാൻഡ് ആണെന്നായിരുന്നു എ പി അനിൽകുമാറിൻ്റെ പ്രതികരണം.
ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ , മാത്യുക്കുഴൽ നാടൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി അനിൽകുമാറിനെ പരിഗണിക്കുന്നതിൽ ഹൈക്കമാഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
Advertisement




































