കരുനാഗപ്പള്ളി.കുല ശേഖരപുരം -ആലപ്പാട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ടി എസ് കനാലിനു കുറുകെ ഒരു പാലം വേണമെന്ന ആവശ്യം 2016 -ൽ ഉയരുകയും ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും അവർ നിരവധി നിവേദനങ്ങൾ നൽകുകയും ജനങ്ങളുടെ നിരന്തരമായ ആവശ്യ പ്രകാരം 2017-18 ബഡ്ജറ്റിൽ കാട്ടിൽ കടവ് പാലം നിർമിക്കുന്നതിന് 2 0 കോടി രൂപ അനുവദിച്ചു. പാലങ്ങളുടെ പട്ടികയിൽ കഫ്‌ബി മുഖേനെ പ്രവർത്തി ചെയ്യുന്നതിന് 30.89 കോടി രൂപ അനുവദിച്ചു കൊണ്ട് 20219 -ൽ സർക്കാർ പുതുക്കിയ ഭരണാനനുമതി നല്കിയിട്ടുള്ളതാകുന്നു .ആയതിനു ശേഷം സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി ഉള്ള നടപടികൾ സമയബന്ധിതമായി നടക്കാതെ പദ്ധതി ഏറെ മന്ദഗതിയിൽ ആയിരുന്നു . സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി ഉള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായിസി ആർ മഹേഷ് എം എൽ എ യുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ മീറ്റിംഗ് വിളിച്ചു ചേർക്കുകയും 2022 അവസാനത്തോട് കൂടി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർണമാകുകയും ചെയ്തു .
ടി എസ് കനാലിൽ നിന്നും 6 മീറ്റർ ഉയരത്തിലാണ് ആദ്യം രൂപകല്പന ചെയ്തിരുന്നത് .എന്നാൽ ഇൻലാൻഡ് നാവിഗേഷന്റെ നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സാഹചര്യം വന്നപ്പോൾ ഉയരം കൂട്ടി ഡിസൈൻ പൂർണമായും മാറ്റേണ്ടി വന്നു .തൽഫലമായി പാലത്തിന്റെ ചെലവ് 44.89 കോടി ആയി ഉയരുകയും ആയതിന്റെ ധനാനുമതി 2023 ൽ ലഭിക്കുകയുണ്ടായി .
16-6-2023 നു ടെണ്ടർ ചെയ്‌തെങ്കിലും ഒരാൾ മാത്രം ടെണ്ടറിൽ പങ്കെടുത്തിട്ടുള്ളൂ എന്ന കാരണത്താൽ അംഗീകാരം ലഭിച്ചില്ല .വീണ്ടും ടെൻഡർ ചെയ്യാനായി ശ്രമിച്ചപ്പോൾ കിഫ്‌ബി മാനദണ്ഡത്തിൽ മാറ്റം വരുത്തുകയും പി ഈ ഡി എന്ന പ്രോസ്സസ് പൂർത്തിയായിട്ടു ടെണ്ടർ ചെയ്താൽ മതിയെന്ന് കിഫ്‌ബി നിർദേശിക്കുകയായിരുന്നു .കൂടാതെ തീരദേശ പരിപാലന നിയന്ത്രണചട്ടംഅനുസരിച്ചുള്ള അനുമതി ലഭിക്കാനും കാലതാമസം നേരിട്ടു.വീണ്ടും ടെണ്ടർ ചെയ്യാനുള്ള നടപടികൾ നീണ്ടു പോകുന്നതിനെ തുടർന്ന് എം എൽ എ ആവശ്യപ്പെട്ടതനുസരിച്ചു കിഫ്‌ബി 30-11-2024 നു മീറ്റിംഗ് കൂടുകയും വീണ്ടും ടെണ്ടർ ചെയ്യാൻ അനുമതി കൊടുത്തു .
22-3-2025 നു ടെണ്ടർ ചെയ്തു ഒറ്റ ടെൻഡർ മാത്രം ആയതിനാൽ 9-1-2026 നു വീണ്ടും ടെൻഡർ ചെയുകയും 15.84 ശതമാനം കൂടുതൽ തുകക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ടെണ്ടർ നൽകുകയും 11-02-2026 നു ടെണ്ടർ കമ്മറ്റി ആയതിനു അംഗീകാരം നൽകി. എഗ്രിമെന്റ് വച്ച് മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി ഉൽഘാടനം ചെയ്തിട്ടുള്ളതാണ് . കേരള റോഡ്സ് &ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻആണ് നിർമാണ ചുമതല കാട്ടിൽ കടവ് പാലം യാഥാർത്ഥ്യം ആക്കുന്നതിന്റെ സുപ്രധാന നിർമ്മാണ പ്രവർത്തനങ്ങളാണ്പൈലിങ് പ്രവർത്തിയോടുകൂടി ആരംഭിച്ചതെന്ന് .സി ആർ മഹേഷ് എം എൽ എ അറിയിച്ചു.സി ആർ മഹേഷ് എം എൽ എ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഡി അരുൺരാജ് ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തൃ ദീപ്, ജില്ലാ പഞ്ചായത്തംഗം വരുൺ ആലപ്പാട്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു ഉല്ലാസ്, ശ്രീജ ശശാങ്കൻഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇർഷാദ് ബഷീർ, ജീദാസ് കരുൺ രാജ് രേഷ്മ, പവിത്ര ഉണ്ണി, ജയകുമാരി, അനൂപ്, ഹരി, സുഭാഷ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കൃഷ്ണദാസ്, രവിദാസ് കരയോഗം ഭാരവാഹികളായ വിധു,ബിനു വണ്ടിത്തറയിൽ, കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥർ,കെ ബി ഡി കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.































