27.6 C
Kollam
Friday 2nd October, 2026 | 09:15:25 PM
Home News Kerala കോർപ്പറേഷൻ സിപിഎം കൗൺസിലർക്കെതിരെ അഴിമതി ആരോപണം,കൈക്കൂലി ചോദിച്ച രംഗങ്ങൾ ഒളിക്യാമറയിൽ

കോർപ്പറേഷൻ സിപിഎം കൗൺസിലർക്കെതിരെ അഴിമതി ആരോപണം,കൈക്കൂലി ചോദിച്ച രംഗങ്ങൾ ഒളിക്യാമറയിൽ

Advertisement

തിരുവനന്തപുരം. കോർപ്പറേഷൻ കൗൺസിലർക്കെതിരെ അഴിമതി ആരോപണം. തൃക്കണ്ണാപുരം വാർഡ് സിപിഎം കൗൺസിലറായ അജിൻ കൈക്കൂലി ചോദിച്ച രംഗങ്ങൾ ഒളിക്യാമറയിൽ കുടുങ്ങി. പേയാട് സ്വദേശിയുടെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് പത്ത് ലക്ഷം രൂപ കൈക്കൂലി ചോദിച്ചത്. അതേസമയം കൈക്കൂലി ആരോപണം തള്ളി കൗൺസിലർ അജിൻ രംഗത്ത് വന്നു.. അജിന്റെ രാജ്യാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും രംഗത്തെത്തി..

തൃക്കണ്ണാപുരം വാർഡിൽ വാങ്ങിയ 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് വിൽപന നടത്തുകയായിരുന്നു സഞ്ജു. ആദ്യത്തെ രണ്ട് പ്ലോട്ടുകൾ വിറ്റതിന് ശേഷമാണ് കൗൺസിലർ അജിൻ ഇടപെടലുമായി രംഗത്തെത്തിയതെന്നാണ് ആരോപണം.
ഇതിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നും അത് തരപ്പെടുത്തി തരാമെന്നും പറഞ്ഞാണ് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

പണം തന്നില്ലെങ്കിൽ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് പറഞ്ഞതും വീഡിയോയിൽ കേൾക്കാം.

അതേസമയം പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും ആരോപിച്ച് കൗൺസിലർ രംഗത്തെത്തി.
പുറമ്പോക്ക് ഭൂമിയിൽ നിർമാണം നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചപ്പോൾ ഉണ്ടായ പ്രതികാരമാണ് പിന്നിലെന്നും അജിൻ.

അതേസമയം വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മേയർ വ്യക്തമാക്കി. കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ഇതിനോടകം തന്നെ യുഡിഎഫും രംഗത്തെത്തി. പ്രതിഷേധം കടുപ്പിച്ച് ബിജെപിയും സമരമുഖത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here