28.3 C
Kollam
Tuesday 29th September, 2026 | 09:32:11 PM
Home News Breaking News ബംഗളൂരുവില്‍ 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ അടക്കം ആറുപേര്‍ പിടിയിലായി

ബംഗളൂരുവില്‍ 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ അടക്കം ആറുപേര്‍ പിടിയിലായി

ബംഗളൂരു: ബംഗളൂരുവില്‍ 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ അടക്കം ആറുപേര്‍ പിടിയിലായി. പിടിയിലായവരില്‍ വിദേശപൗരനും ഉള്‍പ്പെടുന്നു. ആഷിഖ്, ജാഫര്‍ എന്നിവരാണ് പിടിയിലായ മലയാളികള്‍. 5.48 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ബംഗളൂരുവിലെ ഗിരിനഗര്‍, ഹെബ്ബാളെ, വിദ്യാരണ്യപുര പൊലീസ് സ്റ്റേഷനുകളുടെ പരിധികളില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. വിദേശത്തു നിന്നും കര്‍ണാടകയ്ക്ക് അകത്തും പുറത്തു നിന്നുമാണ് ലഹരിമരുന്ന് ശേഖരിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ഗിരിനഗറില്‍ നിന്നും 4.32 കിലോയും (ഏകദേശം 8 കോടി 64 ലക്ഷം രൂപ വിലമതിക്കുന്നത് ) ഹെബ്ബാളെയില്‍ നിന്ന് 1.054 കിലോയും വിദ്യാരണ്യപുരയില്‍ നിന്നും 106 ഗ്രാമും എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിദ്യാര്‍ഥികള്‍, ഐടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വില്‍പ്പനയ്ക്കാണ് എംഡിഎംഎ ശേഖരിച്ചിരുന്നതെന്ന് പ്രതികള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here