28.3 C
Kollam
Tuesday 29th September, 2026 | 09:23:55 PM
Home News National മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതി

മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതി

മുംബൈ : മുംബൈയിലെ ബോറിവലിയിലുള്ള ഹോട്ടലിൽ വിളമ്പിയ മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതി. ബോറിവലി വെസ്റ്റ് സ്റ്റേഷനു സമീപമുള്ള എൽടി റോഡിലെ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ദോശയ്ക്കുള്ളിൽ ചത്ത എലിയെ കണ്ടെത്തിയതെന്നാണ് പരാതി.

പരാതിക്കാരന്റെ സഹോദരനാണ് ഭക്ഷണത്തിൽ നിന്ന് ചത്ത എലിയെ ലഭിച്ചത്. ദോശ കുറച്ചു കഴിച്ചശേഷമാണ് അതിനുള്ളിൽ എലിയെ കണ്ടതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഇയാൾ ഛർദിക്കുകയും ചെയ്തു. പിന്നാലെ ഇവർ ബോറിവലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടിയന്തരമായി അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ഭക്ഷണശാലകളിൽ ശുചിത്വലംഘനങ്ങൾക്കെതിരെ എഫ്ഡിഎ പരിശോധന ശക്തമാക്കിയിരിക്കുന്നതിനിടെയാണ് പുതിയ സംഭവം. മുംബൈയിലെ പ്രശസ്തമായ കഫേകളടക്കം വിവിധ ഹോട്ടലുകളിൽ ശുചിത്വലംഘനം കണ്ടെത്തിയതിനെത്തു‍ടർന്ന് ഹോട്ടലുകൾ പൂട്ടിക്കുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടരെത്തുടരെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് വീണ്ടും ആശങ്കയുയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here