28.3 C
Kollam
Tuesday 29th September, 2026 | 09:19:39 PM
Home News Local ഗവ.എൻജിനീയറിങ് കോളേജിൽ ബിരുദ ദാന ചടങ്ങ് വ്യാഴാഴ്ച

ഗവ.എൻജിനീയറിങ് കോളേജിൽ ബിരുദ ദാന ചടങ്ങ് വ്യാഴാഴ്ച


കരുനാഗപ്പള്ളി .കരുനാഗപ്പള്ളി ഗവ. ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബിരുദദാന ചടങ്ങും മെറിറ്റ് അവാർഡ് വിതരണവും വ്യാഴാഴ്ച നടക്കുമെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ഐഎച്ച്ആർഡി ഡയറക്ടർ ഡോ എം വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും.

സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. 2025 – 26 അധ്യായന വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങാണ് നടക്കുക. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പടെ 400 ഓളം പേർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സെമസ്റ്ററുകളിലായി ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് മെറിറ്റ് അവാർഡുകൾ നൽകുന്നത്. 25 വർഷം പിന്നിടുന്ന കരുനാഗപ്പള്ളി ഗവ. എൻജിനീയറിങ് കോളേജ് മൂന്ന് സിവിൽ സർവീസ് വിജയികളെ ഉൾപ്പെടെ സംഭാവന ചെയ്യുന്ന മികച്ച അക്കാദമിക് ക്യാമ്പസായി മാറാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

എൻജിനീയറിങ് യുജി കോഴ്സുകളിൽ ഉൾപ്പെടെ ആയിരത്തോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. 25ാം വാർഷികത്തിന്റെ ഭാഗമായി കോളേജിൽ നടത്തിയ അന്താരാഷ്ട്ര സെമിനാറിന്റെ സെക്കൻഡ് എഡിഷൻ 2027ൽ നടക്കുമെന്നും അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സ്മിതാധരൻ, ഡീൻ ഡോ എ അജിൽ കുമാർ,പിടിഎ ജോയിന്റ് സെക്രട്ടറി കടത്തൂർ മൻസൂർ, വി ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here