Advertisement
കരുനാഗപ്പള്ളി. നാഷണൽ ഹൈവേയിൽ സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്നതിനിടെ കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നുള്ള 600 mm മെയിൻ പൈപ്പ് ലൈൻ പൊട്ടിയതിനാൽ ഓച്ചിറ സെക്ഷൻ പരിധിയിൽ വരുന്ന താഴെ പറയുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതാണ്:
📍 ബാധിക്കുന്ന പ്രദേശങ്ങൾ:
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി,
ഓച്ചിറ പഞ്ചായത്ത്,
ക്ലാപ്പന പഞ്ചായത്ത്,
ആലപ്പാട് പഞ്ചായത്ത്
കുലശേഖരപുരം പഞ്ചായത്തിലെ 1,2,15,19,22,23 വാർഡുകൾ
പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ജോലി പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ പമ്പിംഗ് പുനഃസ്ഥാപിക്കുന്നതായിരിക്കും.

































