30.5 C
Kollam
Friday 30th October, 2026 | 10:58:59 AM
Home News Local കരുനാഗപ്പള്ളിയില്‍ ബാറിന് സമീപം സംഘർഷം, മർദ്ദനം ചോദ്യം ചെയ്ത ആളെ മർദ്ദിച്ച രണ്ടു പ്രതികൾ അറസ്റ്റിൽ

കരുനാഗപ്പള്ളിയില്‍ ബാറിന് സമീപം സംഘർഷം, മർദ്ദനം ചോദ്യം ചെയ്ത ആളെ മർദ്ദിച്ച രണ്ടു പ്രതികൾ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി .കഴിഞ്ഞ ദിവസം ബാറിനു സമീപം ഉണ്ടായ സംഘർഷത്തിൽ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കഴിഞ്ഞ ദിവസം വെളുപ്പിനെ ഒരു മണിയോടുകൂടി പുത്തൻതെരുവിലുള്ള ബാറിന്റെ സമീപം വെച്ച് ഒന്നും രണ്ടും പ്രതികൾ ഒരാളെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത കുലശേഖരപുരം കടത്തൂർ സ്വദേശിയെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയും തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ കടത്തൂർ സ്വദേശിയെ ഒന്നാം പ്രതി കത്തി കാട്ടി ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കടത്തൂർ സ്വദേശി കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി സംഭവത്തിലെ മൂന്നും നാലും പ്രതിയായിട്ടുള്ള സൽമാൻ, മിഥിലാജ് എന്നിവരെ ആദിനാട് ഭാഗത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയുകയായിരുന്നു.
ഇവരെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതി സൽമാൻ ഗൃഹനാഥനെ അടിച്ചുകൊന്ന കേസിലും നാലാം പ്രതിയായ മിഥിലാജ് രണ്ട് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളിഎസിപി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്എച്ച്ഒ ആഷിഖ്, എസ് ഐ ജിഷ്ണു, അനിൽകുമാർ, അജി ജോസ്,ഹരികൃഷ്ണ എഎസ്ഐ റിലേഷ്, ഷീജ, സിപിഒമാരായായ മനോജ്,ജിഷ്ണു എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here