26.3 C
Kollam
Friday 30th October, 2026 | 10:12:20 AM
Home News Breaking News സിനഗോഗിനു മുന്നില്‍ തീയിട്ട കേസില്‍ അറസ്റ്റിലായ എബിന്‍ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളര്‍ എത്തി,നിര്‍ദേശം...

സിനഗോഗിനു മുന്നില്‍ തീയിട്ട കേസില്‍ അറസ്റ്റിലായ എബിന്‍ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളര്‍ എത്തി,നിര്‍ദേശം ലഭിക്കുന്ന സ്ഥലത്ത് തീയിട്ട ശേഷം അതിന്റെ ചിത്രം അയച്ചാല്‍ എബിന് ക്രിപ്‌റ്റോ വഴി പണം,നടയന്നത് പരിശീലനം

Advertisement

കൊച്ചി : എറണാകുളത്തെ സിനഗോഗ് മുന്നില്‍ തീയിട്ട കേസില്‍ അറസ്റ്റിലായ എബിന്‍ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളര്‍ എത്തിയതായി പൊലീസ് കണ്ടെത്തല്‍. നിര്‍ദേശം ലഭിക്കുന്ന സ്ഥലത്ത് തീയിട്ട ശേഷം അതിന്റെ ചിത്രം അയച്ചാല്‍ എബിന് ക്രിപ്‌റ്റേ വഴി പണം എത്തും. ടെലഗ്രാം ചാനല്‍ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നില്‍. തീയിട്ടതിന്റെ ചിത്രങ്ങള്‍ എബിന്‍പോള്‍ ടെലഗ്രാമില്‍ പങ്കുവെച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എബിന്‍ പോള്‍ പല ടെലഗ്രാം ചാനലുകളിലും ചര്‍ച്ചാഗ്രൂപ്പുകളിലും സജീവമായിരുന്നു. ലഹരി ഉപയോഗിക്കുന്ന ശീലവും ഇയാള്‍ക്കുണ്ട്. കുറേക്കാലമായി ഇയാളെ നിരീക്ഷിച്ചിരുന്ന ഒരു ടെലഗ്രാം ചാനലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ബ്രെയിന്‍ വാഷ് നടത്തി, തങ്ങളുടെ ആശയത്തിന്റെ പാതയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ബോസ് പറഞ്ഞിട്ടാണ് താന്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് എബിന്‍ പോള്‍ പൊലീസിനോട് പറഞ്ഞത്.

നേരത്തെ ഒരു യൂസ്ഡ് കാര്‍ ഷോറും, അടഞ്ഞു കിടന്ന വീടും എബിന്‍ ആക്രമിച്ചിരുന്നു. തീയിട്ടശേഷം അതിന്റെ ചിത്രങ്ങള്‍ ടെലഗ്രാം ചാനലിന് അയച്ചു നല്‍കുകയും ചെയ്തു. ഇതെല്ലാം ട്രയല്‍ റണ്‍ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എബിന്റെ മനസ്സിനെ പരുവപ്പെടുത്തി, വലിയ ആക്രമണങ്ങള്‍ക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. പിടിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും എബിന് നിര്‍ദേശം ലഭിച്ചിരുന്നു.

സിനഗോഗ് ആക്രമണം തീവ്രവാദ സ്വഭാവമുള്ള കേസായി പരിഗണിച്ച് പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ശ്രമം നടന്നതായാണ് കേന്ദ്ര വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആക്റ്റ് 2008ലെ വ്യവസ്ഥകള്‍ പ്രകാരം കേസ് എന്‍ഐഎക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here