കരുനാഗപ്പള്ളി. ലോക പോളിയോ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ഓഫ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ മാർച്ച് സംഘടിപ്പിച്ചു. പോളിയോ മുക്ത ലോകം എന്ന റോട്ടറിയുടെ ലക്ഷ്യം മുൻനിർത്തി കരുനാഗപ്പള്ളി കാറ്റ്സ് അക്കാദമിയുമായി (CATS Academy) സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.
രാവിലെ 7 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് വഴി തിരിച്ചു ഹോസ്പിറ്റൽ ജംഗ്ഷനിൽ സമാപിച്ചു. മാർച്ചിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർപേഴ്സൺ പി സോമരാജൻ നിർവഹിച്ചു.
ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മനോജ് ആർ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് സെക്രട്ടറി രാജീവന്‍ ഈസ്റ്റ് ഇന്ത്യാ, ട്രഷറർ ജയകുമാർ, റോട്ടേറിയന്മാരായ അശോകൻ, രഞ്ജീവ് ശേഖർ,അജിത്കുമാർ, അനിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പോളിയോ നിർമാർജന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികളും റോട്ടറി അംഗങ്ങളും റാലിയിൽ പങ്കെടുത്തത്.



































