28 C
Kollam
Saturday 24th October, 2026 | 08:26:36 PM
Home News Local 4.469 ഗ്രാം എംഡിഎംഎയുമായി 45കാരൻ പിടിയിൽ

4.469 ഗ്രാം എംഡിഎംഎയുമായി 45കാരൻ പിടിയിൽ

Advertisement

കരുനാഗപ്പള്ളി: വില്‍പ്പനയ്ക്കായി ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 4.469 ഗ്രാം എംഡിഎംഎയുമായി ചവറ വടക്കുംതല പറമ്പില്‍ വീട്ടില്‍ നാസര്‍ (45) അറസ്റ്റിലായി. കരുനാഗപ്പള്ളി പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
23ന് വൈകിട്ട് തൊടിയൂര്‍ കല്ലേലിഭാഗം മിടുക്കന്‍മുക്ക് റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു പരിശോധന. കരുനാഗപ്പള്ളി, ചവറ മേഖലകളിലെ യുവാക്കള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു. കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍, എസ്എച്ച്ഒ ആഷിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here