28 C
Kollam
Saturday 24th October, 2026 | 08:28:51 PM
Home News Local മുതുപിലാക്കാട് സംഭവം, ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മുതുപിലാക്കാട് സംഭവം, ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Advertisement

ശാസ്താംകോട്ട . മുതുപിലാക്കാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് കലാപത്തിന് ശ്രമിച്ച ആർ എസ് എസുകാരെ അറസ്റ്റ് ചെയ്യുക,
സമഗ്ര അന്വേഷണത്തിന് പോലീസ് തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി .

ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ്‌ എസ് വലിയപാടം അധ്യക്ഷനായി. സെക്രട്ടറി എസ് സുധീർഷ സ്വാഗതം പറഞ്ഞു.സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള,എൻ യശ്പാൽ, കെ കെ രവികുമാർ, എസ് സത്യൻ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അമീഷ് ബാബു,സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ സുധീഷ്,അബാദ് പാഷാ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ റമീസ്,ഹാഷിം ബി കെ, ബ്ലോക്ക് ട്രഷറർഎം മഹേഷ്‌,ശ്യാം കൃഷ്ണൻ, എസ് നിതിൻ,അലീന അമൽ, ഹാരീസ്,അജേഷ്, ശരത്, ആതിര പി ആർ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here