ശാസ്താംകോട്ട: ജനത്തിരക്കേറിയ സിനിമാപറമ്പ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബീവറേജസ് മദ്യ വില്പനശാലയിൽ വരുന്ന വാഹനങ്ങൾ മെയിൻ റോഡിന്റെ സൈഡുകളിൽ പാർക്കു ചെയ്യുകയും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വാഹനങ്ങളിൽ ഇരുന്നു മദ്യപിക്കുകയും കാലികുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും റോഡിന്റെ സൈഡിലും വീടുകൾക്ക് മുൻപിലും വലിച്ചെറിയുകയും ചെയ്യുന്നു.
മുന്‍പ് ഭരണിക്കാവ് ബവ്റിജസ് ഇതുപോലെ ജനജീവിതം ദുസഹമാക്കിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍കെട്ടുകെട്ടിക്കുകയായിരുന്നു. പിന്നീട് പലയിടത്തും സ്ഥാപനം തുടങ്ങാന്‍ നടന്ന നീക്കം നാട്ടുകാര്‍ ചെറുത്തു. നാട്ടുകാര്‍ക്ക് മാത്രമല്ല മദ്യം വാങ്ങാനും വാങ്ങിയത് അകത്താക്കാനുമുള്ള വെപ്രാളത്തില്‍ റോഡിന്കുറുക്ക് ചാടുന്നവര്‍ വാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്.
ഇങ്ങനെ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നു. പ്രത്യേകിച്ച് സ്കൂൾ കുട്ടികളുടെയും സ്ത്രീകളുടെയും കാൽനട യാത്രയ്ക്ക് ഭീഷണിയാകുന്നു. ഇതിനെതിരെ പോലീസും എക്സൈസും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത്തരം പ്രവർത്തികൾക്കെതിരെ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.

































