27.5 C
Kollam
Saturday 7th November, 2026 | 07:49:51 PM
Home News Local ആദിനാട്‌ പനയഞ്ചേരിൽ സദാശിവൻ പിള്ള സ്‌മാരക കോൺഗ്രസ്‌ഭവൻ, ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ആദിനാട്‌ പനയഞ്ചേരിൽ സദാശിവൻ പിള്ള സ്‌മാരക കോൺഗ്രസ്‌ഭവൻ, ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

Advertisement

കരുനാഗപ്പള്ളി. ആദിനാട്‌ മണ്‌ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘപ്പുരമുക്കിന് തെക്കുവശം നിർമ്മാണം പൂർത്തീകരിച്ച പനയഞ്ചേരിൽ സദാശിവൻ പിള്ള സ്‌മാരക കോൺഗ്രസ്‌ഭവൻ, ഞായറാഴ്ച്‌ വൈകിട്ട് 4 മണിക്ക് ഐഎസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

മൂന്നു മണിക്ക് കൊച്ചാലുംമൂട് ജംഗ്ഷനിൽ നിന്നും നാടിൻ്റെ മതേതര പൈതൃകവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന വമ്പിച്ച സാംസ്‌കാരിക ഘോഷയാത്ര നടക്സികും. സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മണ്‌ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും സ്വാഗത സംഘം ജനറൽ കൺവീനറുമായ കെ എം നൗഷാദ് സ്വാഗതം പറയും. ചടങ്ങിൽ ബഹുമാനപ്പെട്ട സംസ്‌ഥാന സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു മുഖ്യാതിഥി ആയിരിക്കും. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിക്കും. ഇന്ദിരാജി പാലിയെറ്റിവ്സെൻ്റിൻ്റെ ഉദ്ഘാടനം തൊഴിൽ-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും യുഡിഎഫിന്റെയും ദേശീയ സംസ്‌ഥാന നേതാക്കന്മാരും എംപിമാർ എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ആശംസ അർപ്പിക്കും. ഭവൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച്‌ചയായി ആദിനാട് മണ്‌ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരികയാണ്. ഉദ്ഘാടന ചടങ്ങി നോടനുബന്ധിച്ച് രോഗികളായ നിർധനർക്ക് ധനസഹായ വിതരണം നടക്കും. ചടങ്ങിൽ ആദിനാട് മണ്‌ഡലത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കും

മൂന്നു നിലകളിലായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, സേവന വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുടെ രൂപകല്പ‌നയിൽ 4800 സ്ക്വയർ ഫീറ്റിൽ വിശാലവുമായ കെട്ടിടമാണ് മണ്‌ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നിർമ്മിച്ചിട്ടുള്ളത്. കെ എം നൗഷാദ് പ്രസിഡണ്ടായി പ്രവർത്തനം നടത്തിവരുന്ന ഇന്ദിരാജി പാലിയേറ്റീവ് സെൻറർ, വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഗ്രന്ഥശാല, ജവഹർലാൽ നെഹ്റു പഠനകേന്ദ്രം, ഡിജിറ്റൽ സേവന കേന്ദ്രം, എന്നിവ സാമൂഹിക നന്മ ലക്ഷ്യമിട്ട് മണ്‌ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തിക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ കെ നൗഷാദ് വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായ ആർ സുരേഷ് ബാബു, ഇർഷാദ് ബഷീർ, കെ.എസ് പുരം സുധീർ, ജി കൃഷ്‌ണപിള്ള, ആദിനാട് മജീദ്, സജീവൻവൈദ്യൻ, യൂസഫ് കുഞ്ഞ് കൊച്ചയ്യത്ത്, രവിദാസ്, ദിലീപ് കൊമളത്ത്, കെ ബി പ്രസനൻ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here