മുകേഷുമായി സിനിമ ചെയ്യാഞ്ഞതിന് കാരണം പറഞ്ഞുകൊണ്ട് ഉർവശി. മുൻപൊരിക്കൽ നേരെ ചൊവ്വേ പ്രോഗ്രാമിൽ സംസാരിക്കുമ്പോഴാണ് ഉർവശി ഇക്കാര്യം പറഞ്ഞത്.
നമ്മൾ സിനിമയിൽ സജീവമായിരുന്ന സമയത്ത് ഉണ്ടായ ഒരു തെറ്റിദ്ധാരണ. മിസ് അണ്ടർസ്റ്റാന്ഡിങ് എന്നല്ല. നമ്മൾ കമ്മിറ്റ് ചെയ്ത ഒരു ഫിലിം അതിൽ നിന്നും പിന്മാറുന്നു. ഭാര്യക്ക് ഇഷ്ടമല്ല എന്റെ ഒപ്പം അഭിനയിക്കുന്നത് എന്നുപറഞ്ഞാണ് പിന്മാറ്റം. അപ്പോൾ സ്വാഭാവികമായി ഒരു ബഹുമാനക്കുറവ് ഉണ്ടാകില്ലേ. അത് തോന്നിയിരുന്നു. വീട്ടിൽ ഇരിക്കുന്ന ഭാര്യ പറഞ്ഞു അമ്മ പറഞ്ഞു , അനുജത്തി പറഞ്ഞു എന്നതിന്റെ പേരിൽ അഭിനയിക്കില്ല എന്ന് പറയുമ്പോൾ എന്ത് തോന്നും. പേഴ്സണൽ വിഷയങ്ങൾ എന്താണ് എന്ന് കൃത്യമായി എനിക്ക് അറിയില്ല. അന്വേഷിച്ചില്ല. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. അപ്പോൾ സ്വാഭാവികമായും നമ്മൾക്ക് വേണ്ട. നമ്മളും അഭിനയികണ്ട എന്ന് തീരുമാനിച്ചാൽ പോരെ. ഞങ്ങളെ വച്ച് സിനിമ തീരുമാനിക്കുന്ന ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ. ഉണ്ടായിട്ടുണ്ട്. കാരണം അത്രയും ഹ്യൂമർ സെൻസ് ഉള്ള ആളാണ് മുകേഷ് അങ്ങനെ എല്ലാവരും അങ്ങനെ യുള്ള പടങ്ങൾ പ്ലാൻ ചെയ്യും. പക്ഷേ നടക്കാറില്ല.
സരിതയെ മറ്റുള്ളവരെ കൊണ്ട് വെറുപ്പിക്കാൻ മുമ്പേ പ്ലാൻ ചെയ്തിരുന്നു മുകേഷ് എന്ന് മനസ്സിലായി.
പാവം ഭാര്യ, അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല
മുകേഷിന്റെ ഭാര്യ പാവമാണ് അതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല,….. മുകേഷ് ഒരു കുറുക്കൻ ആണ്
ഉർവശി ഇത് ഡയറക്ട് സരിതയോടു സംസാരിച്ചു ക്ലാരിഫൈ ചെയ്യുന്നതായിരിക്കും നല്ലത്… അവരും ഒരു നടി ആണ്… അങ്ങനെ പറയുമെന്ന് തോന്നുന്നില്ല… ഭാര്യ പറഞ്ഞ കേൾക്കുന്ന ഒരു ഭർത്താവുമല്ല മുകേഷ് – എന്നാണ് ഉർവശിയുടെ ഒരു വീഡിയോയിൽ ആരാധകർ കമന്റുകൾ പങ്കിട്ടത്.































