ഇടുക്കി: കരുണാപുരത്ത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.
കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം. നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.































