26.6 C
Kollam
Saturday 3rd October, 2026 | 03:02:45 AM
Home News Breaking News സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി

സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി

Advertisement

ഗുരുവായൂർ: സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷാണ് വരൻ. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹച്ചടങ്ങിൽ നടനും എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തു. നവദമ്പതികളെ അനുഗ്രഹിച്ച അദ്ദേഹം ഇരുവരോടും സ്നേഹപൂർവം സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹ ചിത്രങ്ങളും വീഡിയോയും അനുമോൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “ഞങ്ങൾ വിവാഹിതരായി”, “എന്റെ കല്യാണം കഴിഞ്ഞു” എന്നീ അടിക്കുറിപ്പുകളോടെയാണ് താരം വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

യൂട്യൂബ് ചാനലിലൂടെയും വിവാഹ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന കുറിപ്പോടെ വിവാഹത്തിന് മുന്നോടിയായി അനുമോൾ പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. വിവാഹ വാർത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക് വഴിയാണ് അനുമോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. പിന്നീട് മലയാളം ബിഗ് ബോസ് സീസൺ 7 വിജയിയായി കൂടുതൽ ജനപ്രീതി നേടിയ താരം ഇപ്പോൾ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ്.