30.2 C
Kollam
Tuesday 8th September, 2026 | 02:24:31 PM
Home News National മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി വാര്‍ത്ത

മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി വാര്‍ത്ത

ലഖ്നൗ.ത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടി. വിവാഹത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഇതിന്‍റെ നിയമസാധുതയെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ. വിവാഹം കഴിച്ചവരിൽ രണ്ട് പേർ സഹോദരിമാരും മറ്റൊരാൾ അവരുടെ ബന്ധുവുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സമൂഹ മാധ്യമങ്ങൾക്കായി വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്ന സംഘത്തിലെ ക്യാമറാമാനായ യുവാവിനെയാണ് ഇവർ വിവാഹം ചെയ്തതെന്നാണ് വിവരം. മൂന്ന് യുവതികൾക്ക് വേണ്ടിയുടെ വൈറൽ വീഡ‍ിയോകൾ ഷൂട്ട് ചെയ്ത് കൊടുത്തിരുന്നത് ഇയാളാണ്. വിവാഹശേഷം പരസ്പരം വേർപിരിഞ്ഞ് ജീവിക്കാൻ താൽപര്യമില്ലായിരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് യുവതികൾ വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥി സരോജ് (20), സഹോദരി സാവിത്ര (19), ബന്ധു ഖടക്വംശി (18) എന്നിവർ. തങ്ങളുടെ ദീർഘ കാല ക്യാമറാമാനായ വികാസിനെ (വിക്കി, 20) ഹാസൻപൂരിലെ ചാമുണ്ഡ ക്ഷേത്രത്തിൽ വച്ച് ജൂലൈ 15 -നാണ് വിവാഹം ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങ് നടന്നതായും ബന്ധുക്കളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹമെന്നും റിപ്പോർട്ടുകൾ പറയുന്നു.