30.2 C
Kollam
Tuesday 8th September, 2026 | 01:32:20 PM
Home News Local വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

കൊല്ലം: വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍. കിളികൊല്ലൂര്‍ സാദത്ത് നഗര്‍-98 മുകുന്തളയില്‍ വീട്ടില്‍ സിയാദ് (35) ആണക ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 2 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരുന്ന 8 ചാക്ക് വിവിധ തരത്തിലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി ഡാന്‍സാഫ് സംഘം കഴിഞ്ഞ ദിവസം രാവിലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മുന്‍പ് വിദേശത്ത് ആയിരുന്ന സിയാദ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വിപണനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കിളികൊല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.