29.5 C
Kollam
Tuesday 8th September, 2026 | 12:36:30 PM
Home News Breaking News വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് ബൈക്കിൽ മടങ്ങുന്നതിനിടെ രാത്രി ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ...

വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് ബൈക്കിൽ മടങ്ങുന്നതിനിടെ രാത്രി ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

കോതമംഗലം: ഇടുക്കി സ്വദേശിയായ യുവാവ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു. കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പിൽ മോൻസി ജോർജ് (48) ആണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് രാത്രി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം.

ബുധനാഴ്ച രാത്രി 11.40ഓടെ തട്ടേക്കാട് ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ മോൻസിയെ രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചേലച്ചുവടിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. പരേതരായ ജോർജും ലീലാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഗ്രേസി, ബിൻസി. സംസ്കാരം നടത്തി.