ബോർഡ് കോർപറേഷൻ വിഭജനത്തിൽ ഘടകകക്ഷി നേതാക്കളുടെ പരസ്യ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. പരസ്യ വിമർശനം നടത്തിയ മന്ത്രി ഷിബു ബേബി ജോണിനെ മുഖ്യമന്ത്രി നേരിട്ട് അതൃപ്തി അറിയിച്ചു.അതിനിടെ മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നിലപാടിനെതിരെ പരാതി അറിയിക്കാൻ കോൺഗ്രസ് എംപിമാർ ഹൈക്കമാണ്ടിനെ കാണും.
ബോർഡ് കോർപ്പറേഷൻ വിഭജനം വൈകുന്നതിനെതിരെ വിമർശനം പരസ്യമാക്കിയതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രി ഷിബു ബേബി ജോണിനെയും മോൻസ് ജോസഫിനെയും നേരിട്ട് അറിയിച്ചത്.അതേസമയം പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടാണ് സംസാരിച്ചത് എന്നായിരുന്നു ഇരുവരുടെയും മറുപടി. ബോർഡ് കോർപ്പറേഷൻ വിഭജനം വൈകുന്നതിലും കൂടിയാലോചനകൾ ഇല്ലാത്തതിലും എ ഐ കെ സി ഗ്രൂപ്പുകൾ അമർഷത്തിലാണ്. നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് ഗ്രൂപ്പുകൾക്കിടയിൽ ധാരണ വന്നിട്ടുണ്ട്.ഡൽഹിയിൽ എത്തുന്ന A I KC പക്ഷ എംപിമാർ ഹൈക്കമാന്റിനെ നേരിൽ കണ്ട് കേരളത്തിലെ വിഷയങ്ങൾ ധരിപ്പിക്കും.




























