Advertisement
സ്വർണം കടത്തിയ രണ്ട് യാത്രക്കാരും ഏറ്റുവാങ്ങാൻ എത്തിയ രണ്ട് പേരും പിടിയിൽ
പുലർച്ചെ ഒന്നരയോടെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) പിടിയിൽ
ധരിച്ച ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു സ്വർണകടത്ത്
ജീൻസിൽ ഒരു കോടിയോളം രൂപയുടെ സ്വർണമുണ്ടെന്നാണ് പ്രാഥമിക നിഗമനം
അൽഅമീനിൽ നിന്നും സ്വർണം സ്വീകരിക്കാനെത്തിയെ നാദാപുരം സ്വദേശികളായ ഹാരിസ് എം. (36), ഹാരിസ് പി.ടി. (38) എന്നിവരും പിടിയിലായി
രാവിലെ 8.30ന് റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനും പിടിയിൽ
ഷാജഹാന്റെ ശരീരത്തിൽ ഒളിപ്പിച്ച മൂന്ന് ക്യാപ്‌സൂളുകളിൽനിന്ന് 790.5 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്
പിടിച്ചെടുത്ത സ്വർണമിശ്രിതവും മറ്റ് വസ്തുക്കളും പ്രിവന്റീവ് കസ്റ്റംസിന് കൈമാറി
തുടരന്വേഷണം കസ്റ്റംസ് നടത്തും




























