27.5 C
Kollam
Friday 11th September, 2026 | 09:32:25 AM
Home News Kerala മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂര്‍ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മന്‍സിലില്‍ വൈ എസ് അന്‍വര്‍ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു അന്‍വര്‍. മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂര്‍ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 4 മണിയോടെയാണ് മരണം സംഭവിച്ചത്. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ആണ് അന്‍വര്‍. കണ്ണൂരില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് സ്ഥലം മാറി എത്തിയത്. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here