29.7 C
Kollam
Monday 2nd November, 2026 | 12:50:13 PM
Home News Breaking News സ്വർണവിലയിൽ നേരിയ വർധന; പവന് 1,02,200 രൂപ

സ്വർണവിലയിൽ നേരിയ വർധന; പവന് 1,02,200 രൂപ

Image : Shutterstock
Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 360 രൂപ ഉയർന്ന് 1,02,200 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 12,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ എണ്ണവിലയിലെ ഇടിവും അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതിനെത്തുടർന്ന് പലിശനിരക്ക് വീണ്ടും വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില 3.31 ശതമാനം ഇടിഞ്ഞ് ബാരലിന് 110 ഡോളറിനു താഴെയെത്തി.

അമേരിക്കയിൽ കഴിഞ്ഞമാസം പണപ്പെരുപ്പ നിരക്ക് 3.6 ശതമാനമായി ഉയർന്നിരുന്നു. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം. ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന പലിശനിരക്ക് ഉയർത്താനുള്ള സാധ്യത 75 ശതമാനത്തിലധികമാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

പലിശനിരക്ക് ഉയരുന്നതോടെ ഡോളറും ബോണ്ട് യീൽഡും ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും നിലവിലെ വിലവർധന താത്കാലികമാകാമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here