28.5 C
Kollam
Thursday 17th September, 2026 | 09:18:45 PM
Home News Breaking News കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ചു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്ന പ്രതി പിടിയിൽ

കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ചു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്ന പ്രതി പിടിയിൽ

കൊട്ടാരക്കര : കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടിയിൽ കറങ്ങി നടന്നു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്ന പ്രതിയെ കൊല്ലം റൂറൽ ഡാൻസഫ് ടീം പിടികൂടി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പോലീസ് തിരഞ്ഞു നടക്കുന്ന പ്രതിയാണ് പിടിയിലായത്. പുത്തൂർ ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തെൻവീട്ടിൽ ലിജോ ജോസഫ് ആണ് പ്രതി. ഈസ്റ്റ്‌ കല്ലട, ശൂരനാട് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുകയായിരുന്നു.

സ്കൂട്ടിയിൽ രെജിസ്ട്രേഷൻ നമ്പറിൽ ചെളി പുരട്ടിയും, നമ്പർ പ്ലേറ്റു മറച്ചു വച്ച് ആളൊഴിഞ്ഞ ബൈറോഡുകളിൽ കൂടി കറങ്ങി നടന്നു ഒറ്റപെട്ട സ്ഥലത്തുകൂടി നടന്നു വരുന്ന പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കുറ്റ കൃത്യം ചെയ്ത് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്‍, ശാസ്താംകോട്ട ഡി.വൈ.എസ്.പി അലക്സാണ്ടർ തങ്കച്ചന്റെ മേൽ നോട്ടത്തിൽ ജില്ലാ DANSAF ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിക്കുകയും കഴിഞ്ഞ രണ്ടു മാസക്കാലമായി അന്വേഷണം നടത്തി വരുകയുമായിരുന്നു.

കുട്ടികളിൽ ചിലർ നൽകിയ ഇയാളുടെ രൂപവും, 400 ഓളം ക്യാമറ ദൃശ്യങ്ങളും, വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ്റ്ററോ വാഹനത്തിന്റ ഡീറ്റെയിൽസ് ഒക്കെ കേന്ദ്രീകരിച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് ലിജോയെ പിടിയിലായത്. നമ്പർ പ്ലേറ്റിൽ വ്യകതത ഇല്ലാത്തതും, മുഖം തിരിച്ചറിയുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ലഭിക്കാത്തതും, കുറ്റകൃത്യത്തിന് ശേഷം ഇയാൾ പല വഴികളിൽ കൂടി പോയി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നതും ഇയാളെ പിടികൂടുന്നതിന് തടസമായി. കൊല്ലം റൂറൽ DANSAF ടീം പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവനത്തപുരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളും യാത്ര ചെയ്തു ഇയാളെ പറ്റി വിപുലമായ അന്വേഷണം നടത്തിയിരുന്നു . പോലീസിൽ പരാതി നൽകാത്ത നിരവധി സമാന കേസുകൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ മനീഷ് എം, ഷാനവാസ്‌, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒ മാരായ സജുമോൻ റ്റി, ജയേഷ് ജയ്പാൽ, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്‌ളീറ്റസ്, നഹാസ്, അനൂപ് , ആകാശ്, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here