ആലപ്പുഴ. പണയ സ്വർണം മറിച്ചു വിറ്റ് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കീഴടങ്ങിയത്. കുറത്തികാട് പൊലീസ് സ്‌റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി.





























