ശൂരനാട്.സമൂഹത്തിലെ വിവിധ കഴിവുകളുള്ള പ്രതിഭകളായ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹ്യ ധർമ്മമാണെന്ന് തൊഴിൽ , നൈപുണ്യ , വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. പതാരം എൻ എസ് എൻ എസ് പി എം യുപിഎസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി കുട്ടി എന്ന ഭവികാലക്ഷ്മിയുടെ രണ്ടാമത് പുസ്തകം ” ഹണ്ടിങ് വിത്ത് ഷാർക്ക്”
പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ഓരോ മികവുകളും നാടിന്റെ സമ്പത്ത് ആണെന്നും അത് പ്രോൽഹിപ്പിക്കുവാനും നാടിന് പ്രയോജനപ്പെടുത്തുവാനും നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ മാനേജർ ജി .നന്ദകുമാർ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി .
വേഗവരയിലെ ലോക റെക്കോർഡ് ജേതാവ് ഡോ ജിതേഷ്ജി മുഖ്യ പ്രഭാഷണവും പുസ്തക പരിചയവും നടത്തി.
ശൂരനാട് തെക്ക്
പഞ്ചായത്ത് പ്രസിഡണ്ട് ആശ രമേശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത കെ ജി, പിടിഎ പ്രസിഡണ്ട് അനുരാജ് , പള്ളിക്കുടം ടിവി കൊല്ലം ജില്ലാ കോഡിനേറ്റർ നദീർ കൊട്ടുകാട്, അഡ്വ സിദ്ധാർത്ഥൻ, രാധാകൃഷ്ണൻ
തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്റ്റ്രസ് രാജകുമാരിയമ്മ സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി അജയകുമാർ നന്ദി പറഞ്ഞു.
ചടങ്ങിനു മുന്നോടിയായി ഡോ. ജിതേഷ്ജി അവതരിപ്പിച്ച ‘വരയരങ്ങ് : വരവേഗവിസ്മയം ‘ ഇൻഫോടൈൻമന്റ് പ്രോഗ്രാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ നവ്യാനുഭവമായി.


































