26.4 C
Kollam
Saturday 26th September, 2026 | 02:19:39 AM
Home News Local “നടത്ത ശീലമാക്കു, ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കൂ “അഭിലാഷ് പുത്തഞ്ചേരി വികാസിൽ

“നടത്ത ശീലമാക്കു, ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കൂ “അഭിലാഷ് പുത്തഞ്ചേരി വികാസിൽ

ചവറ. വികാസ് ലൈബ്രറി അഭിലാഷ് പുത്തഞ്ചേരിയുടെ കാൽനടയാത്രയ്ക്ക് സ്വീകരണം നൽകി. “നടത്ത ശീലമാക്കു, ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കൂ ” എന്നാണ് സന്ദേശയാത്രയുടെ ലക്ഷ്യം. ഒറ്റയാളായി കോഴിക്കോട് നിന്നും ആരംഭിച്ച കാൽനടയാത്ര തിരുവനന്തപുരത്ത് അവസാനിക്കും. ഇന്നലെ ചവറയിൽ എത്തിയ അഭിലാഷ് വികാസ് ലൈബ്രറിയിൽ ആണ് രാത്രി തങ്ങിയത്. പോകുന്ന വഴികളിലെ സ്കൂളുകളും ലൈബ്രറി കളിലും ആണ് രാത്രി വിശ്രമം. വളരെ വേഗം മനുഷ്യരെ സ്വാധീനിക്കുന്ന ഈ യാത്രയിൽ പ്രസംഗങ്ങളും വിശദീകരണങ്ങളും ഇല്ല.

തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ആശയം സന്നിവേശിപ്പിക്കുന്ന രീതിയാണ് അഭിലാഷിന്റേതെന്ന് വികാസ് ലൈബ്രറി ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ ലൈബ്രറി ഭാരവാഹികളായ ആർ ഗോപിനാഥൻ നായർ, വി.ബാബു രാജേന്ദ്ര ൻപിള്ള, കെ ഓമനക്കുട്ടൻ, എസ് സുധീഷ്, എസ് സുരേഷ്ബാബു, ടി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.