31.2 C
Kollam
Tuesday 10th November, 2026 | 03:12:34 PM
Home News Breaking News മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ…യുവതിയെ കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ…യുവതിയെ കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി

Advertisement

തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷ് അറസ്റ്റിൽ. ട്രെയിനിൽവച്ച് യുവതിയെ കടന്നുപിടിച്ച പ്രതിയുടെ അതിക്രമത്തിനിടെ യുവതിക്ക് പരിക്കേൽക്കുകയും ബോധരഹിതയാകുകയും ചെയ്തു.
സംഭവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിച്ച റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയെ കടന്നുപിടിച്ചതിനെ തുടർന്ന് നിലത്തുവീണാണ് ബോധരഹിതയായതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here