ചവറ.
ചവറയിൽ ജനിച്ച ആർട്ടിസ്റ്റ് ഗോപാലന് ചവറ വികാസ് കലാ സാംസ്കാരിക സമിതി ആദരവും അദ്ദേഹത്തിന്റെ ആത്മകഥ “ഓർമ്മകൾ കൊണ്ട് വരഞ്ഞ വരകൾ ” ചർച്ചയും ചെയ്യുന്നു. മലയാള രേഖാചിത്ര കലാരംഗത്തെ ആദ്യ പഥികരിൽപെട്ടയാളാണ് ആർട്ടിസ്റ്റ് ഗോപാലൻ. പ്രമുഖ വാരികകളിൽ പ്രത്യേകിച്ച് കൊല്ലത്തു നിന്നുള്ള പ്രസിദ്ധീകരണങ്ങളിൽ ഇലസ്ട്രേഷൻ കൊണ്ടും കാലിഗ്രാഫി കൊണ്ടും ദൃശ്യ ചാരുത തീർത്ത പ്രതിഭ.
ആർട്ടിസ്റ്റ്ഗോപാലന്റെ ജീവിതവും കലയും അടയാളപ്പെടുത്തിയ ബൈജു ചന്ദ്രന്റെ രചനയാണ് ചർച്ച ചെയ്യുന്നത്. ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 4. 30ന് ചവറ വികാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ.എ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ദൂരദർശൻ മുൻ ഡയറക്ടർ ബൈജു ചന്ദ്രൻ, പി.എസ്. സുരേഷ്, ചവറ കെ.എസ്.പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വികാസ് ഭാരവാഹികൾ അറിയിച്ചു.


































