28.5 C
Kollam
Friday 20th November, 2026 | 09:04:59 PM
Home News Local ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

ചവറ ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടനം എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിക്കുന്നു
Advertisement

ചവറ : ചവറ ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി.പ്രധാന വേദിയായ ഗവ. എച്ച്.എസ്എസ് അയ്യൻകോയിക്കൽ സ്കൂളിൽ ചവറ ഉപജില്ല ഓഫീസർ അനിത ടി കെ പതാക ഉയർത്തി. തുടർന്ന് തെക്കൻ ഗുരുവായൂർ ക്ഷേത്ര മൈതാനത്തു നിന്നും അയ്യൻകോയിക്കൽ സ്കൂളിലേക്കുള്ള ഘോഷയാത്ര നാടക രചയിതാവ് അഡ്വ: മണിലാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ വിവിധ സ്കൂളിലെ കുട്ടികളും ചവറ ബി ആർ സിയുടെ കീഴിൽ വരുന്ന ഭിന്നശേഷി കുട്ടികളും പങ്കെടുത്തു.

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷംല നൗഷാദ് അധ്യക്ഷത വഹിച്ചു . ഉല്ലാസ് കോവൂർ എം എൽ എ കലാപീഠം തെളിയിച്ചു . ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ് ആർ അരുൺബാബു മുഖ്യാതിഥിയായിരുന്നു. കലോത്സവ വേദിയിൽ ഒരുക്കിയിട്ടുള്ള ട്രോഫി കോർണർ ഉദ്ഘാടനവും എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റ്റി കെ അനിത സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിജു എം ഡാനിയൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here