വെളിയം: പരുത്തിയറയില്‍ 403 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ ബാംഗ്ലൂരിലെ ഇടനിലക്കാരന്‍ അറസ്റ്റിലായി. പൂയപ്പള്ളി പോലീസും കൊട്ടാരക്കര റൂറല്‍ ഡാന്‍സഫ് ടീമും ചേര്‍ന്നുള്ള സംയുക്ത ശ്രമത്തിലാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പടാകുളം നോര്‍ത്ത് എന്ന സ്ഥലത്ത് കളപ്പുരയ്ക്കല്‍ വീട്ടില്‍ രാഹുല്‍ സുഭാഷ് (32)അറസ്റ്റിലായത്.
പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരുത്തിയറ ഗവ.എല്‍പി സ്‌കൂളിന് സമീപം വെച്ച് കഴിഞ്ഞമാസം ഒന്നിനാണ് 403ഗ്രാം എംഡിഎംഎയുമായി കുണ്ടറ സ്വദേശി ദുഷ്യന്തന്‍ അറസ്റ്റിലായത്. ദുഷ്യന്തനെ കസ്റ്റഡിയില്‍വാങ്ങിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട എംഡിഎംഎയുടെ വിതരണവുമായി ബന്ധപ്പെട്ട മറ്റ് ഉറവിടങ്ങളിലേക്ക് പോലീസ് കടന്നത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ബാംഗ്ലൂരിലും കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തി മറ്റു പ്രതികളെയും കണ്ടെത്തി എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുമെന്ന് ഡിവൈഎസ്പി എസ്.ഷെരീഫ് അറിയിച്ചു.
Advertisement





























