Home News Breaking News കൂടൽ സ്റ്റേഷനിലെ മൂന്നാംമുറ; ചെന്നിത്തലയെ തള്ളി ഡി സി സി പ്രസിഡൻ്റ്

കൂടൽ സ്റ്റേഷനിലെ മൂന്നാംമുറ; ചെന്നിത്തലയെ തള്ളി ഡി സി സി പ്രസിഡൻ്റ്

പത്തനംതിട്ട: ഹൃദ്‌രോഗിയായ ഇരുപതുകാരൻ മൂന്നാംമുറയ്‌ക്കിരയായ കൂടൽ സ്‌റ്റേഷനിലെ പൊലീസുകാർക്കെതിരെ തനിക്കും പരാതിയുണ്ടെന്നും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സതീഷ്‌ കൊച്ചുപറമ്പിൽ. കൂടൽ സ്‌റ്റേഷനെതിരെ നിരവധി പരാതി തന്റെ പക്കലുണ്ട്‌. ഇക്കാര്യം പരാതിയായി തന്നെ ഉന്നതതലത്തിലുള്ളവരുടെയടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കൂടൽ സ്‌റ്റേഷനിലെ കസ്‌റ്റഡി മർദനത്തെ ന്യായീകരിച്ചിരുന്നു. മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പൊലീസ് പെരുമാറിയിട്ടുണ്ടാകുകയെന്നായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിൽ അടൂർ സ്‌റ്റേഷൻ വളപ്പിൽ പൊലീസ്‌ ജീപ്പ്‌ തടഞ്ഞ്‌ അക്രമം കാട്ടിയ സംഭവത്തിൽ അഭിപ്രായം പറയാതെ ഡിസിസി പ്രസിഡന്റ്‌ ഒഴിഞ്ഞുമാറി.