Home News Breaking News സതീശന്‍ പിണറായിക്കുപഠിക്കുന്നോ,കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല

സതീശന്‍ പിണറായിക്കുപഠിക്കുന്നോ,കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല

തിരുവനന്തപുരം: കാത്തിരുന്നു കിട്ടിയ മുഖ്യമന്ത്രിക്ക് പഴയമുഖ്യമന്ത്രിയുടെ ബാധകൂടിയെന്ന് കോണ്‍ഗ്രസില്‍ അടക്കം പറച്ചില്‍, ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണാന്‍ അനുമതി തേടിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, വിഷയം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

എസ്എഫ്‌ഐ മുന്‍ പ്രവര്‍ത്തകയായ ജിയോണ ജെയിംസ്, ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന ഡിഎസ് ശരത് എന്നിവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ചതിനെതിരെയാണ് കെഎസ്‌യു പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍, ‘ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിശ്ചയിക്കുന്നതില്‍ കെഎസ്‌യുവിന് എന്താണ് കാര്യം?’ എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമര്‍ശം കെഎസ്‌യു പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. പിണറായി വിജയനെപ്പോലെ പാർട്ടിക്കും മീതേയാണ് താനെന്ന മട്ടില്‍ മുഖ്യമന്ത്രി സതീശന്‍ മാറുന്നുവെന്ന ആക്ഷേപം ശക്തമാവുകയാണ്. എതിര്‍ശബ്ദം പുറപ്പെടുവിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന തരത്തില്‍ മുഖ്യമന്ത്രി മാറുന്നത് വലിയ ആശങ്കയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here