27.5 C
Kollam
Wednesday 25th November, 2026 | 08:09:36 PM
Home News Breaking News സഭകളെ അടുപ്പിക്കാനോ അടിപ്പിക്കാനോ,നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സഭകളെ അടുപ്പിക്കാനോ അടിപ്പിക്കാനോ,നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. സഭാ തർക്കത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. സഭകളെ കൂടുതൽ അടുപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും ന്യായവും നീതിയുക്തവുമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ അഭിനന്ദിച്ചു ഓർത്തോഡോക്സ് സഭയും സർക്കാരിന്റെ അതിഥിയായാണ് പാത്രിയാർക്കീസ് ബാവ വന്നതെന്ന് ഓർമിപ്പിച്ചു യാക്കോബായ സഭയും രംഗത്തെത്തി…

സഭാ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയിട്ടും പരസ്പരം ചർച്ചക്ക് തയ്യാറാകാത്ത നിലപാടിലാണ് ഓർത്തോഡോക്സ് സഭയും യാക്കോബായ സഭയും. നീതി നിഷേധം തുടരുമ്പോൾ എങ്ങനെ ചർച്ച സാധ്യമാകുമെന്ന ചോദ്യമാണ് ഇന്നലെ ഓർത്തോഡോക്സ് സഭാ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയോട് സഭാ പ്രതിനിധികൾ ഉയർത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് നിലപാട് വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ പരാമർശത്തെ ഓർത്തഡോക്സ് സഭ പ്രശംസിച്ചു.
പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തോടെയാണ് മലങ്കരസഭാതർക്കം വീണ്ടും രൂക്ഷമായതെന്ന സത്യം മുഖ്യമന്ത്രി തുറന്നുപറഞ്ഞതിൽ അഭിനന്ദിക്കുന്നുവെന്നും സഭ

സർക്കാരിന്റെ അതിഥിയായാണ് പാത്രിയാർക്കീസ് ബാവ വന്നതെന്നും ആഴത്തിൽ മുറിവ് ഉണ്ടാക്കിയത് തങ്ങളല്ലെന്നും യാക്കോബായ സഭാ അധ്യക്ഷൻ.

പാത്രിയാർക്കീസ് ബാവയെ ഓർത്തോക്സ് സഭ കള്ളനും കവർച്ചക്കാരനും രാജ്യദ്രോഹിയുമാക്കിയെന്നും യാക്കോബായ വിഭാഗത്തിന്റെ വിമർശനം. അതിനിടെ യാക്കോബായ വിഭാഗക്കാരൻ കൂടിയയായ മന്ത്രി അനൂപ് ജേക്കബിനെതിരെ ഓർത്തോഡോക്സ് സഭാ പ്രതിനിധികൾ പരാതി അറിയിച്ചു. മന്ത്രി സമാധാന ശ്രമത്തിന് തുരങ്കം വെക്കുന്നുവെന്നും ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നുമാണ് പരാതി. അതേസമയം സഭാ തർക്കത്തിൽ മധ്യസ്ഥത വഹിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി യാക്കോബായ അധ്യക്ഷനെയും പ്രതിനിധികളെയും ഉടൻ കണ്ടേക്കും

LEAVE A REPLY

Please enter your comment!
Please enter your name here