26.9 C
Kollam
Tuesday 24th November, 2026 | 09:13:28 AM
Home News Kerala മുഖ്യമന്ത്രി ഇന്ന് ദേവലോകത്ത്

മുഖ്യമന്ത്രി ഇന്ന് ദേവലോകത്ത്

Advertisement

കോട്ടയം.യാക്കോബായ – ഓർത്തഡോക്സ് സഭാ പള്ളിതർക്കം രൂക്ഷാമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഓർത്തോഡോക്സ് സഭാ ആസ്ഥാനത്തെത്തും. അനുനയ നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം.
ഉച്ചക്ക് ഒരു മണിയോടെ ദേവലോകത്തെത്തി
സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുമായി ചർച്ച നടത്തും. പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തോഡോക്സ് സഭാ അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. സർക്കാർ ഓർത്തോഡോക്സ് സഭയെ വഞ്ചിച്ചുവെന്നായിരുന്നു സഭാ അധ്യക്ഷന്റെ പ്രതികരണം. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ മാധ്യസ്ഥത വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here