26.8 C
Kollam
Thursday 12th November, 2026 | 03:55:03 AM
Home News Kerala സമാധാനത്തിലേക്കുള്ള വഴിയൊരുക്കുന്നത് നീതിപീഠങ്ങളെ വെല്ലുവിളിച്ചുകൊണ്ടാകരുത്,മലങ്കര ഓർത്തോഡോക്സ് സഭ

സമാധാനത്തിലേക്കുള്ള വഴിയൊരുക്കുന്നത് നീതിപീഠങ്ങളെ വെല്ലുവിളിച്ചുകൊണ്ടാകരുത്,മലങ്കര ഓർത്തോഡോക്സ് സഭ

Advertisement

കോട്ടയം.സമാധാന ആ​​ഹ്വാനത്തെ സ്വാ​ഗതം ചെയ്ത് മലങ്കര ഓർത്തോഡോക്സ് സഭ. രാജ്യത്തിന്റെയും,സഭയുടെയും നിയമങ്ങൾ അം​ഗീകരിച്ചാൽ അടുത്ത നിമിഷം സമാധാനം സാധ്യമാകുമെന്ന് സഭയുടെ പത്രകുറിപ്പ്. ‘സഭയിൽ സമാധാനം ഉണ്ടാകണമെന്ന പാത്രിയർക്കീസ് ബാവായുടെ പ്രസ്താവന ആത്മാർത്ഥമെങ്കിൽ സ്വാ​ഗതാർഹം’

ഒരുവശത്ത് സമാധാന ആഹ്വാനം നടത്തുകയും മറുവശത്ത് കോടതി വിധികൾ ലംഘിക്കാൻ ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നത് ശരിയല്ല.സമാധാനത്തിലേക്കുള്ള വഴിയൊരുക്കുന്നത് നീതിപീഠങ്ങളെ വെല്ലുവിളിച്ചുകൊണ്ടാകരുത്. പത്രപ്രസ്താവനകളിലൂടെ യാക്കോബയ സഭ സമാധാന ആഹ്വാനത്തിന് തയാറാകുന്നത് കാലത്തിന്റെ കാവ്യനീതിയെന്നും പത്രകുറിപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here