28.6 C
Kollam
Wednesday 16th September, 2026 | 06:04:22 PM
Home News Kerala മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 4 പുതിയ മെത്രാന്മാര്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 4 പുതിയ മെത്രാന്മാര്‍

മുളന്തുരുത്തി. മലങ്കര ഓര്ത്തഡോക്‌സ് സഭ നാലു പുതിയ മെത്രാന്മാരെ തിരഞ്ഞെടുത്തു.സഭാ മാനേജിംങ് കമ്മിറ്റി യോഗം തിരഞെഞെടുത്ത ആറുപേരുടെ പട്ടികയില്‍ നിന്നാണ് നാലുമെത്രാന്മാരെ തിരഞ്ഞെടുത്തത്. മുളന്തുരുത്തിയിലെ വെട്ടിക്കല്‍ ദയറായിലെ സെന്റ് ഗ്രിഗോറിയോസ് നഗറില്‍ ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളില്‍ നിന്നായി ഇന്ന് എത്തിയ നാലായിരത്തില്‍പരം പ്രതിനിധികളാണ് ഇവരെ തിരഞ്ഞെടുത്തത്.

ഫാ. എൽദോസ് എ.എ. (46) പരുമല സെമിനാരി മാനേജർ. മലബാർ ഭദ്രാസനത്തിലെ മലപ്പുറം എടക്കര സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം അമ്പാട്ടുപൊട്ടയ്ക്കൽ ഏലിയാസിൻ്റെയും റബേക്കയുടെയും മകനാണ്.

  1. ഫാ. സാംജി ടി. ജോർജ് (51) കൊല്ലം ശാസ്‌താംകോട്ട മാർ ഏലിയാ ചാപ്പൽ മാനേജർ. ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. താഴത്തേടത്ത് ബംഗ്ലാവിൽ പരേതരായ സണ്ണി ജോർജിന്റെയും അമ്മിണി ജോർജിന്റെയും മകനാണ്.
  2. ഫാ. ഷിബു വേണാട് മത്തായി (53), ഫിലാഡൽഫിയ ബെൻസാലേം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളി വികാരി സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ തമിഴ്‌നാട് നീലഗിരി താളൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. പരേതരായ വി. വൈ മത്തായിയുടെയും സാറാമ്മ മത്തായിയുടെയും മകനാണ്

ഫാ തോമസ് പോൾ റമ്പാൻ (53) എറണാകുളം കീഴില്ലം ഉദയഗിരി മാർ ഗ്രീഗോറിയോസ് പള്ളി വികാരി അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മാർ തോമ്മാ ചെറിയ പള്ളി ഇടവകാംഗം മാറാച്ചേരിൽ പരേതരായ എം. ടി. പൗലോസിന്റെയും കെ. എം. ചിന്നമ്മയുടെയും മകനാണ്

ഇവരെയാണ് തിരഞ്ഞെടുത്തത്.