27.5 C
Kollam
Wednesday 25th November, 2026 | 09:35:42 PM
Home News Breaking News സ്ഥാപനത്തിൽ അച്ചടക്കം പ്രധാനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യം കാലടി സർവകലാശാലയുടെ വാദം പൂര്‍ത്തിയായി

സ്ഥാപനത്തിൽ അച്ചടക്കം പ്രധാനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യം കാലടി സർവകലാശാലയുടെ വാദം പൂര്‍ത്തിയായി

Advertisement

കൊച്ചി.കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട അപ്പീലിൽ സർവകലാശാലയുടെ വാദം പൂർത്തിയായി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികളുടെ വാദം കേൾക്കും. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഇടപെടലാണെന്നും സർവകലാശാല വാദിച്ചു. അപ്പീലിൽ വിചിത്ര വാദവുമായാണ് ട്രാൻസ്‌ജെൻഡർ വിദ്യാർഥിനിയുടെ പ്രവേശന വിഷയം സർവകലാശാല ഉന്നയിച്ചത്. നേരത്തെ പുരുഷ വിദ്യാർഥിയായി ഭരതനാട്യം കോഴ്‌സിൽ ചേർന്നിരുന്ന ഇവർ ഒന്നാം സെമസ്റ്ററിനുശേഷം പഠനം നിർത്തിയെന്നും പിന്നീട് പുനഃപ്രവേശനത്തിന് അപേക്ഷിച്ചെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് സർവകലാശാലയുടെ വാദം. അതിനാൽ നിലവിൽ സർവകലാശാലയുടെ വിദ്യാർഥി പട്ടികയിൽ ഇല്ലെന്നും പരീക്ഷ എഴുതാൻ അർഹതയില്ലെന്നും വാദിച്ചു. എന്നാൽ വിദ്യാർഥിയല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സസ്പെൻഡ് ചെയ്തതെന്ന് വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ് ചോദിച്ചു.

1500 വിദ്യാർഥികളുള്ള സ്ഥാപനത്തിൽ അച്ചടക്കം പ്രധാനമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യമാണെന്നും സർവകലാശാല ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് പരാതി പരിഹാര സെല്ലിനെയോ അപ്പീൽ അതോറിറ്റിയായ ഓംബുഡ്സ്മാനെയോ സമീപിക്കാമായിരുന്നു. ഈ ബദൽ പരിഹാരമാർഗങ്ങൾ പരിഗണിക്കുന്നതിൽ സിംഗിൾ ബെഞ്ചിന് പിഴവുണ്ടായെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here