28.5 C
Kollam
Tuesday 24th November, 2026 | 09:02:47 PM
Home News Breaking News വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കാലടി സർവകലാശാല

വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കാലടി സർവകലാശാല

Advertisement

കൊച്ചി. 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സർവകലാശാല.സർവകലാശാലയുടെ അപ്പീലിലെ വാദങ്ങൾ. അന്വേഷണ സമിതിയും റിപ്പോർട്ടും സിൻഡിക്കേറ്റ് തീരുമാനവും റദ്ദാക്കിയത് തെറ്റെന്ന് വാദം

യുജിസി ചട്ടപ്രകാരമുള്ള ബദൽ പരിഹാരമാർഗങ്ങൾ വിദ്യാർഥികൾ ഉപയോഗിച്ചില്ലെന്ന് അപ്പീലിൽ. സസ്പെൻഷനും അച്ചടക്ക നടപടിക്കും സർവകലാശാലയ്ക്ക് നിയമപരമായ അധികാരമുണ്ടെന്ന് വാദം

ഖേദപ്രകടനവും നല്ല പെരുമാറ്റത്തിനുള്ള ഉറപ്പും നൽകിയാൽ 12 പേരുടെ സസ്പെൻഷൻ സർവകലാശാലയുടെ നിലപാട്. 12 വിദ്യാർഥികളുടെ സസ്പെൻഷൻ ഖേദപ്രകടനം നടത്തിയാൽ പിൻവലിക്കാമെന്നായിരുന്നു തീരുമാനം. മറ്റ് നാല് പേരുടെ സസ്പെൻഷൻ ക്യാമ്പസിൽ വിലക്ക് ലംഘിച്ച് പ്രവേശിച്ചതിനെ തുടർന്നെന്നും വാദം. ഹാജർ, ഇന്റേണൽ അസസ്മെന്റ്, രജിസ്ട്രേഷൻ എന്നിവയിൽ വീഴ്ചയുള്ളവർക്ക് പ്രത്യേക പരീക്ഷയ്ക്ക് അർഹതയില്ലെന്ന് അപ്പീൽ

സുപ്രീംകോടതിയിൽ പ്രത്യേക പരീക്ഷ നടത്താമെന്ന് നൽകിയത് നിബന്ധനകൾക്ക് വിധേയമായ ഉറപ്പെന്നും വാദം. നടപടി സമാധാനപരമായ പ്രതിഷേധത്തിനെതിരെയല്ല, അക്രമത്തിനും ഭീഷണിക്കുമെതിരെയെന്ന് സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here