27.5 C
Kollam
Tuesday 6th October, 2026 | 01:25:02 AM
Home Lifestyle Culture കുന്നത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കുന്നത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കുന്നത്തൂർ: തോട്ടത്തുംമുറി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു.
ഉല്ലാസ് കോവൂർ എംഎൽഎ ലോഗോ പ്രകാശനം ചെയ്തു.
സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തക ഡോ.മറിയ ഉമ്മൻ വജ്രജൂബിലി സന്ദേശം നൽകി.
ഇടവക വികാരി ഫാ.മാത്യു പി.ജോസ്,ഫാ.മാത്യൂസ് തട്ടാരുതുണ്ടിൽ,കുന്നത്തൂർ ശാലേം മാർത്തോമ്മാ പള്ളി വികാരി ഫാ.ജോബി.വി.ജോർജ്,മുൻ വികാരി ഫാ.ബഹനാൻ കോരുത്,ഗ്രാമപഞ്ചായത്തംഗം വിപിൻകുമാർ.വി,
ഇടവക ട്രസ്റ്റി ബാബു ജോർജ്, സെക്രട്ടറി അലക്സാണ്ടർ ജോർജ്,ജയ്സൺ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.