ശാസ്താംകോട്ട :
അരിക് വല്ക്കരിക്കപ്പെടുന്ന സമൂഹത്തെ ചേർത്ത് നിർത്തുന്ന ദൗത്യം സഭ നിർവ്വഹിക്കുമ്പോൾ മാത്രമേ നമുക്ക്
വേണ്ടി കാത്ത് നിൽക്കുന്ന ക്രിസ്തു എവിടെയാണന്ന് കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻ്റ് റവ.ഡോ. പാക്യം ടി സാമുവേൽ പറഞ്ഞു. ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടക്കുന്ന കേരള കൗൺസിൽ ഓഫ് ചർച്ചസ് ത്രൈവാർഷിക അസംബ്ലിയിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. യാക്കോബയസഭ കോട്ടയം ഭദ്രാസനാധിപൻ
മോസ്റ്റ് റവ. തോമസ് മാർ തിമത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. സിസ്റ്റർ ജെസീന, ഡോ. ഡൈയ്ന വിൻസി, ഡോ. റെബിൻ ജോർജ്, ഷെവലിയർ ഡോ. കോശി എം ജോർജ് എന്നിവർ പ്രസംഗിച്ചു.
വെറുപ്പിൻ്റെയും അസഹിഷ്ണതയുടെ യും സംസ്‌കാരം വളർന്ന് വരുന്ന സമകാലിക പശ്ചാത്തലത്തിൽ സത്യത്തിൻ്റെ സാക്ഷ്യം വഹിക്കുക എന്നത് സഭയുടെ ദൗത്യമാകണമെന്നും സത്യാനന്തര കാലത്ത് സത്യത്തിൻ്റെ കൂട്ട് വേലക്കാരാകാനും നിർമ്മിതബുദ്ധി അധിശത്വം സൃഷ്ടിക്കുന്ന സാമൂഹ്യ പശ്ചാത്തലത്തിൽ നീതി,കരുണ,സത്യം, സാമൂഹിക ഉത്തരവാദിത്വം എന്നി വ സൃഷ്ടിക്കുവാൻ ക്രൈസ്തവ സഭയ്ക്ക് കഴിയണമെന്നും വേദപഠനത്തിന് നേതൃത്വം നൽകിയ കോട്ടയം ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാദർ ഡോ ജോൺ
തോമസ് കരിങ്ങട്ടിൽ പറഞ്ഞു. റവ.രതീഷ് വെട്ടുവിളയിൽ അധ്യക്ഷനായി. റ്റി.ജെ മാത്യു മാരാമൺ , മേജർ റ്റി ഇ സ്റ്റീഫൻസൺ എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ കെസിസി ട്രഷറർ റവ.ഡോ.റ്റി.ഐജെയിംസ് ക്ലാസ് നയിച്ചു. സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോർജ് അധ്യക്ഷനായി.


































