തിരുവനന്തപുരം: ലഹരി രഹിത കേരളത്തിനായി ജാതി മത ചിന്തകൾക്കതീതമായി ഏല്ലാവരും ഒരുമിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം ലഹരിക്കേസുകളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ വാഹന പ്രചരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന ശിക്ഷണ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി സി ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് അധ്യക്ഷനായി.
ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ . ഡോ പ്രിൻസ്റ്റൻ ബെൻ, ബിഷപ്പുമാരായ ഡോ. ഓസ്റ്റിൻ എം. എ. പോൾ, ഡോ. ജോർജ് ഈപ്പൻ, സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ് കേണൽ എൻ ഡി ജോഷ്വാ, കെ സി സി
അസോസിയേറ്റ് സെക്രട്ടറി റവ. എ. ആർ. നോബിൾ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. ടി. ദേവപ്രസാദ്, ജനറൽ സെക്രട്ടറി ഡോ. എൽ. ടി. പവിത്ര സിംഗ്,
അശ്വിൻ ഇ ഹാംലെറ്റ്, ടി. ജെ. മാത്യു മാരാമൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഒക്ടോബർ 27 മുതൽ ശാസ്താംകോട്ട 29 വരെ മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടക്കുന്ന കെ.സി.സി. സംസ്ഥാന ത്രിവത്സര അസംബ്ലിക്ക് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചത്.
തിരുവനന്തപുരം പാളയം എം.എം. സി എസ് ഐ കതീഡ്രൽ ചർച്ച് കോമ്പൗണ്ടിൽ ആരംഭിച്ച റാലി വെമ്പായം, കിളിമാനൂർ , നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര കുണ്ടറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം
കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ സമാപിച്ചു.
Home News Breaking News ലഹരിക്കെതിരെ കേരളം ഒന്നിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല,കെ സി സി ലഹരി വിരുദ്ധ വാഹന പ്രചരണ...

































