തിരുവനന്തപുരം:
ഇന്നത്തെ കാലഘട്ടത്തിൽ പാസ്റ്ററൽ മിനിസ്ട്രി എന്നത് വെറും പ്രസംഗവും പ്രാർത്ഥനയും മാത്രമല്ലന്നും സഭയെ പുതിയ കാലത്തിനനുസരിച്ച് നയിച്ചും യുവജനങ്ങളെ ചേർത്തുപിടിച്ചും മുന്നോട്ട് പോകുന്ന താണെന്നും സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ്
റൈറ്റ് റവ ഡോ പ്രിൻസ്റ്റൺ ബെൻ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ നേതൃത്വം നൽകിയ ‘സഭയും പുതു തലമുകളും അജപാലനശ്രുശ്രഷയുടെ പുനർവിചിന്തനം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറയെ വിമർശിക്കുന്നതിന് പകരം അവരുടെ സമഗ്രത ഉൾക്കൊണ്ടും വിമർശന ങ്ങൾക്ക് ചെവി കൊടുത്തും കാഴ്ചപ്പാടിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്ലർജി കമ്മീഷൻ ചെയർമാൻ റവ എ ആർ നോബിൾ അധ്യക്ഷനായി. കെസിസി ട്രഷറർ റവ ഡോറ്റി ഐ ജെയിംസ് ക്ലാസിന് നേതൃത്വംനൽകി. കെസിസി ജനറൽസെക്രട്ടറി അഡ്വ. ഡോ .പ്രകാശ് പി തോമസ് ആമുഖ പ്രഭാഷണം നടത്തി. ക്ലർജി കമ്മീഷൻ പ്രോഗ്രാം കോഡിനേറ്റർ മേജർ.റ്റി.ഇ.സ്റ്റീഫൻസൺ, ക്ലർജി കമ്മീഷൻ ഇടുക്കി ജില്ലാ കൺവീനർ റവ.ഫാദർ മനോജ് ചാക്കോ, തിരുവനന്തപുരം ജില്ലാ കൺവീനർ ഫാദർ. സജി മേക്കാട്ട് , മർത്തോമ സഭാ വികാരി ജനറാൾ വെരി. റവ. ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.




































