28.8 C
Kollam
Thursday 29th October, 2026 | 07:42:45 PM
Home News Kerala ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത കെസിസി പ്രസിഡൻ്റ് ത്രൈവാർഷിക അസംബ്ലി സമാപിച്ചു

ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത കെസിസി പ്രസിഡൻ്റ് ത്രൈവാർഷിക അസംബ്ലി സമാപിച്ചു

കെ സി സി സംസ്ഥാന പ്രസിഡൻറ് : ഡോ. ജോസഫ് മാർ ബ൪ണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയും ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസും
Advertisement

ശാസ്താംകോട്ട . കേരളത്തിലെ കത്തോലിക്കേതര എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ത്രൈ വാർഷിക അസംബ്ലിയുടെ സമാപന സമ്മേളനം കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ കെസിസി മുൻ സംസ്ഥാന പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

കെസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, സ്വാഗതസംഘം ചെയർമാൻ ബിഷപ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ, ബിഷപ്പ് സുന്ദർ സിംങ്, അസോസിയേറ്റ് സെക്രട്ടറി റവ. എ. ആർ. നോബിൾ, ട്രഷറർ റവ. ഡോ. ടി ഐ ജെയിംസ്, സീനിയർ വൈസ് പ്രസിഡൻറ് സിസ്റ്റ൪ ജസീന, സ്വാഗതസംഘം ജനറൽ കൺവീനർ ഫാ.സോളു കോശി രാജു, ഷിബി പീറ്റർ,സാജു വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ
പ്രസിഡൻ്റ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, സീനിയർ വൈസ് പ്രസിഡൻ്റ്: ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപോലീത്ത, വൈസ് പ്രസിഡൻ്റുമാർ: ബിഷപ്പ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, സിസ്റ്റർ ജസീന പി . ജോസഫ്, ഒളീവിയ അന്ന എലിസബത്ത് ചാണ്ടി, ട്രഷറർ :റവ ഡോ. ടി. ഐ. ജെയിംസ്, മാനേജിങ് എഡിറ്റർ: ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടില്‍, കമ്മീഷൻ ചെയർ പേഴ്സൺസ്: അശ്വിൻ ഇ . ഹാംലറ്റ്(യൂത്ത്), സീന എബ്രഹാം( വനിത), ക്യാപ്റ്റൻ ടിനോ തോമസ് (ദളിത്), ഷെവലിയാർ കോശി എം ജോർജ് (സീനിയർ സിറ്റിസൺസ്), ജോൺസൺ കല്ലട (ചിൽഡ്രൻസ്), സ്‌മിജു ജേക്കബ് (എഡ്യൂക്കേഷൻ), ജോജിപി തോമസ് (സോഷ്യൽ കൺസേൺസ്), റവ. ഡോ. ജോൺസൺ പീറ്റർ കുന്നംപള്ളി (കറണ്ട് അഫയേഴ്സ്), ജാൻസി പീറ്റർ (പരിസ്ഥിതി), മേജർ ടി. ഇ. സ്റ്റീഫൻസൺ (കമ്മ്യൂണിക്കേഷൻ), ഫാ. കുര്യൻ മാത്യു വടക്കേ പറമ്പിൽ (ക്ലർജി), റെജി ജോർജ് (ഡയലോഗ്) ഫാ. ഡോ. വിവേക് വർഗീസ് (ഫെയ്ത് ആൻ്റ് മിഷൻ), ജെസ്സി അന്ന ഫിലിപ്പ് (പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ്), കെ ഷിബു (ജെൻഡർ ആൻഡ് സെക്സ്വാലിറ്റീസ്), റവ. വിപിൻ സാം തോമസ് (കൾച്ചർ), ഫാ.ഫെവിൻ ജോൺ (ഇൻറർ റിലീജിയസ്), ജോഷ്വാ കെ അജു (ജെൻസി), ഡോ. പ്രകാശ് പി തോമസ് ജനറൽ സെക്രട്ടറിയായും റവ എ ആർ നോബിൾ അസോസിയേറ്റ് സെക്രട്ടറിയായും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here