28.8 C
Kollam
Thursday 29th October, 2026 | 07:51:03 PM
Home News Local എസ് എസ് വിജയകുമാറിന്‍റെ അനുസ്മരണസമ്മേളനം നടത്തി

എസ് എസ് വിജയകുമാറിന്‍റെ അനുസ്മരണസമ്മേളനം നടത്തി

Advertisement

ശൂരനാട് വടക്ക്. മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന എസ് എസ് വിജയകുമാറിന്റെ 17-)മത് അനുസ്മരണസമ്മേളനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ശൂരനാട് -ശൂരനാട് വടക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹൈ സ്കൂൾ ജംഗ്ഷനിൽ നടന്നു.

മണ്ഡലം പ്രസിഡണ്ട്‌ ആർ. നളിനാക്ഷൻ അധ്യക്ഷത വഹിച്ച യോഗം കെ പി സി സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാർ, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി വേണുഗോപാലകുറുപ്പ്, സി കെ പൊടിയൻ, പ്രസന്നൻ വില്ലാടൻ,അനിൽ വയ്യാങ്കര,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേരി അലക്സ്‌ തുടങ്ങിയവർ സംസാരിച്ചു. എച്ച്. നസീർ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here