കൊല്ലം : കേരളത്തിലെ കത്തോലിക്കേതര എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി) ത്രൈവാർഷിക അസംബ്ലി 27, 28, 29 തീയതികളിൽ കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ നടക്കും.
27-ന് വൈകുന്നേരം 4.30-ന് കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകും. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ വൈസ് പ്രസിഡന്റ് റവ. ഡോ. പാക്കും ടി. ശാമുവേൽ മുഖ്യാതിഥിയായിരിക്കും.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത, മലങ്കര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭാധ്യക്ഷൻ ഔഗീൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ്. കേണൽ ജേക്കബ്.ജെ ജോസഫ്, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ, ബിഷപ്പ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ, ബിഷപ്പ് ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. ഔസ്റ്റിൻ എം.എം. പോൾ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് സുന്ദർ സിങ് എന്നിവർ പ്രസംഗിക്കും.
ത്രൈവാർഷിക അസംബ്ലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. തുടർന്ന് നടക്കുന്ന സെഷനിൽ റവ. ഡോ. പാക്യം ടി. ശാമുവേൽ സമകാലിക ഇന്ത്യയിലെ ക്രൈസ്തവ ദൗത്യം എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
ഒമ്പതിന് നടക്കുന്ന ബിസിനസ് സെഷനിൽ 2025-26 വർഷത്തെ റിപ്പോർട്ടും കണക്കും ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അവതരിപ്പിക്കും. സപ്ലിമെൻ്ററി ബജറ്റ് ട്രഷറർ ഡോ. ടി.ഐ. ജെയിംസ് അവതരിപ്പിക്കും.
28-ന് രാവിലെ പ്രഭാത നമസ്കാരത്തോടെ രണ്ടാം ദിന പ്രോഗ്രാം ആരംഭിക്കും. 9.30-ന് നടക്കുന്ന സെമിനാറിന് ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നേതൃത്വം നൽകും. 2.30-ന് പുതുതലമുറയും സഭയും എന്ന വിഷയത്തിൽ റവ. ഡോ. റ്റി ഐ. ജെയിംസ് ക്ലാസ് നയിക്കും.
രാത്രി എട്ടിന് പൗരസംഗമത്തിൽ സ്വാഗതസംഘം പ്രസിഡന്റ് ബിഷപ്പ് ജോസ് ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രി എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ, പി. രാജേന്ദ്രപ്രസാദ്, പി.കെ. ഗോപൻ, രാജി പ്രസാദ് എന്നിവർ പ്രസംഗിക്കും. 8.30-ന് നടക്കുന്ന കൾച്ചറൽ പ്രോഗ്രാം ഉല്ലാസ്
കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
29-ന് രാവിലെ 8.30-ന് നടക്കുന്ന സെഷനിൽ കെസിസിയുടെ ചരിത്രം എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് ഷിബി പീറ്റർ ക്ലാസ് നയിക്കും. 11.30-ന് കെസിസിയുടെ ഐക്യദൗത്യം എന്ന വിഷയത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് സെമിനാർ നയിക്കും. ഉച്ചകഴിഞ്ഞ് 3-ന് നടക്കുന്ന ബിസിനസ് സെഷനിൽ 2026-29 കാലഘട്ടത്തിലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. 2.45-ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. മൂന്നിന് സമാപന സമ്മേളനം കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. നാലിന് സമാപിക്കും. 4.30-ന് പുതിയ എക്സിക്യൂട്ടീവിന്റെ ആദ്യയോഗം നടക്കുമെന്ന് കെ സി സി
സംസ്ഥാന ജനറൽ സെക്രട്ടറി,ഡോ പ്രകാശ് പി തോമസ്, കെസിസി
കൊല്ലം ജില്ലാ പ്രസിഡണ്ട് ഫാ സോളു കോശി രാജു
ഫിനാൻസ് കമ്മറ്റി ചെയർമാൻ
ഫാ. ജോസ് എം. ദാനിയേൽ ,കൺവീനർ
ജോൺസൺ കല്ലട,
പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബിജു ശാമുവേൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


































